ഫ്യുറഡാൻ
| Names | |
|---|---|
| IUPAC name
2,2-dimethyl-2,3-dihydro-1-benzofuran-7-yl methylcarbamate | |
| Other names
Carbofuran, Furadan, Curater | |
| Identifiers | |
3D model (JSmol) |
|
| ChEMBL | |
| ChemSpider | |
| ECHA InfoCard | 100.014.867 |
| KEGG | |
PubChem CID |
|
CompTox Dashboard (EPA) |
|
| InChI | |
| SMILES | |
| Properties | |
| C12H15NO3 | |
| Molar mass | 221.256 g·mol−1 |
| Appearance | White, crystalline solid |
| സാന്ദ്രത | 1.18 g/cm3 |
| ദ്രവണാങ്കം | |
| ക്വഥനാങ്കം | 313.3°C |
| 320 mg/L at 25 °C[1] | |
| Solubility | Highly soluble in N-methyl-2-pyrrolidone, dimethylformamide, dimethyl sulfoxide, acetone, acetonitrile, methylene chloride, cyclohexanone, benzene and xylene[2] |
| log P | 2.32 (octanol/water)[3] |
| Hazards | |
| Flash point | 143.3°C |
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
| |
കാർബാമേറ്റ് ഇനത്തിൽപ്പെട്ട മാരകമായ ഒരു കീടനാശിനിയാണ് ഫ്യുറഡാൻ (Furadan ) അഥവാ കാർബോഫ്യൂറാൻ (Carbofuran ). വീര്യത്തിന്റെ അടിസ്ഥാനത്തിൽ ഇതിനെ ഏറ്റവും ശക്തവും മാരകവുമായ ചുവന്ന ലേബൽ ഇനത്തിലാണ് പെടുത്തിയിരിക്കുന്നത് . തരി രൂപത്തിലാണ് ഇത് വിപണനം ചെയ്യുന്നത്. കീടങ്ങളെ എല്ലാം പറ്റെ നശിപ്പിക്കുവാൻ കഴിവുള്ള ഈ കീടനാശിനി, മണ്ണിൽ കലർത്തിയാൽ, വേരുകളിലൂടെ ശരീര വ്യവസ്ഥക്കുള്ളിൽ കടന്ന് (systemic action ) ദീർഘകാലം (residual action ) കീടങ്ങളെ നശിപ്പിക്കുകായും, അതോടൊപ്പം പ്രകൃതിയുടെ സന്തുലിതാവസ്ഥയെ വിവധ തലങ്ങളിൽ നശിപ്പിക്കുകയം ചെയ്യും.
വിഷത്വം സകശേരുക്കളിൽ
[തിരുത്തുക]ശരീരത്തിലെ കോളിനിസട്രസ് തടസ്സപ്പെടുത്തുന്നതിനാൽ (cholinesterase inhibitor) ഇത് നാഡിവ്യവസ്ഥക്ക് വിഷത്വം( Neurotoxic ) ഉണ്ടാക്കുന്നു. മനുഷ്യന് മരണം സംഭവിക്കാൻ ഒരു ഗ്രാം മതി. പക്ഷിക്ക് ഒരു തരിയും.
ഉപയോഗം
[തിരുത്തുക]വാഴ കൃഷിക്കാണ് കേരളത്തിൽ ഇത് ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്നത്. സോയാബീൻ ചെടി നശിപ്പിക്കുന്ന ചെടിപേനുകൾക്കെതിരെ (aphids), ഫ്യുറഡാൻ വളരെ ഫലപ്രദമാണ്.
രാസ ഘടന
[തിരുത്തുക]ഐസോസയനൈറ്റ് എന്നാ മാരക വിഷമാണ് ഇതിന്റെ മൂലവസ്തു. രാസ നാമം : 2,3-dihydro-2,2-dimethyl-7-benzofuranyl methylcarbamate . സീ എ എസ് നമ്പർ: 1563-66-2 .
നിരോധനം
[തിരുത്തുക]2008 ൽ കാനഡയും യൂറോപ്യൻ യുണിയൻ രാജ്യങ്ങളും കാർബോഫുറാൻ നിരോധിച്ചു. അപ്പോൾത്തന്നെ, ചില ഇനങ്ങളെ ഒഴിവാക്കി യു എസ്സും നിരോധനം പ്രഖ്യാപിച്ചു .[4]. മെയ് 2009 ൽ പൂർണ നിരോധനം നടപ്പാക്കി. [5]
കേരളത്തിൽ
[തിരുത്തുക]05മെയ് 2011 ല് ഇതിന്റെ വിപണനവും ഉപയോഗവും കേരള സർക്കാർ പൂർണമായും നിരോധിച്ചു.
കൂടുതൽ വിഷത്വമുള്ളവ
[തിരുത്തുക]ആൽടികാർബ് ( aldicarb ), പരാത്തിയോൻ (parathion ) എന്നീ രണ്ടു കീടനാശിനികൾക്ക് മാത്രമാണ് ഫ്യുറഡാ നേക്കാൾ കൂടുതൽ വിഷത്വമൂള്ളത്. ഇവക്കു മൂന്നിനും ചുവന്ന ലേബൽ ആണുള്ളത്.
അവലംബം
[തിരുത്തുക]മനോരമ ദിനപത്രം 05-05-2011
- ↑ Sharom MS et al; Water Res 14: 1095-100 (1980)
- ↑ US EPA/OPPTS; Reregistration Eligibility Decisions (REDs) Database on Carbofuran (1563-66-2). EPA-738-R-06-031. August 2006.
- ↑ Hansch, C., Leo, A., D. Hoekman. Exploring QSAR - Hydrophobic, Electronic, and Steric Constants. Washington, DC: American Chemical Society., 1995., p. 101
- ↑ US EPA (July 31, 2008). "Carbofuran Cancellation Process". US EPA. Retrieved 2008-08-11.
- ↑ "EPA Bans Carbofuran Pesticide Residues on Food". Environmental News Service. May 11, 2009. Archived from the original on 2018-10-04. Retrieved 2009-06-05.